Idukki
ഇടുക്കി ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ടുപേര്‍ മരിച്ചു
ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.

ഇടുക്കി | റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അടിമാലി-മൂന്നാര്‍ റൂട്ടിലെ ചിത്തിരപുരത്താണ് സംഭവം. ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നോടെ റിസോര്‍ട്ട് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് വീഴുകയായിരുന്നു.
അടിമാലി, മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന് തടസ്സമായി.
---- facebook comment plugin here -----