National
ഭൂമി തട്ടിപ്പ്: പഞ്ചാബിലെ ബിജെപി നേതാവ് മൻപ്രീത് ബാദലിനെതിരെ അറസ്റ്റ് വാറണ്ട്
നേരത്തെ, മൻപ്രീത് ബാദൽ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, അദ്ദേഹത്തിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
 
		
      																					
              
              
            ചണ്ഡീഗഢ് | പഞ്ചാബ് മുൻ ധനമന്ത്രിയും ബിജെപി നേതാവുമായ മൻപ്രീത് ബാദലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബതിന്ദ ദൽജിത് കൗറിന്റെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. മൻപ്രീത് ബാദലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ വിജിലൻസ് ബ്യൂറോക്ക് കോടതി നിർദേശം നൽകി.
നേരത്തെ, മൻപ്രീത് ബാദൽ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, അദ്ദേഹത്തിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മൻപ്രീതിനെ തേടി വിജിലൻസ് ബ്യൂറോ കഴിഞ്ഞ ദിവസം മുക്ത്സറിലെ ബാദൽ ഗ്രാമത്തിലുള്ള ഇയാളുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ മൻപ്രീത് ബാദലിനെ അവിടെ കണ്ടെത്താനായില്ല.
2018ൽ ധനമന്ത്രിയായിരിക്കെ മൻപ്രീത് ബാദൽ ബട്ടിൻഡയിലെ മോഡൽ ടൗണിൽ രണ്ട് പ്ലോട്ടുകൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കേസ്. വഞ്ചനാക്കുറ്റമാണ് മൻപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ മൻപ്രീതിനെ കൂടാതെ 5 പ്രതികൾ കൂടിയുണ്ട്. ഇവരിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

