Kuwait
സഊദിയിലും അമേരിക്കയിലും പുതിയ സ്ഥാനപതിമാരെ നിയമിച്ച് കുവൈത്ത്
സഊദി അറേബ്യയിലേക്ക് ഷെയ്ഖ് സബാഹ് നാസര്‍ സബാഹ് അല്‍ അഹമ്മദ്, അമേരിക്കയിലേക്ക് ഷെയ്ഖ അല്‍ സൈന്‍ അല്‍ സബാഹ് എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.

റിയാദ്/കുവൈത്ത് സിറ്റി | സഊദിയിലേക്കും അമേരിക്കയിലേക്കും കുവൈത്ത് പുതിയ സ്ഥാനപതിമാരെ നിയമിച്ചു. സഊദി അറേബ്യയിലേക്ക് ഷെയ്ഖ് സബാഹ് നാസര്‍ സബാഹ് അല്‍ അഹമ്മദ്, അമേരിക്കയിലേക്ക് ഷെയ്ഖ അല്‍ സൈന്‍ അല്‍ സബാഹ് എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.
2019 ജനുവരി മുതല്‍ 2023 ജനുവരി വരെ സേവനമനുഷ്ഠിച്ച സഊദിയിലെ കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് അലി അല്‍ ഖാലിദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പിന്‍ഗാമിയാണ് ഷെയ്ഖ് സബാഹ് നാസര്‍ സബാഹ് അല്‍ അഹമ്മദ്. 2007-ല്‍ യു എസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ അദ്ദേഹം 2017 ജൂണ്‍ 15 മുതല്‍ കുവൈത്തിലെ അമീരി ദിവാന്റെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പത്രപ്രവര്‍ത്തകയും യുവജനകാര്യ മന്ത്രാലയത്തിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറിയുമാണ് ഷെയ്ഖ അല്‍ സൈന്‍ അല്‍ സബാഹ്.