Connect with us

Kuwait

നൂറോളം പ്രവാസികളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ക്ക് താമസരേഖ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇവരുടെ താമസരേഖ അവസാനിക്കുമ്പോള്‍ പുതുക്കി നല്‍കേണ്ടെന്നാണ് തീരുമാനം. ഇതോടൊപ്പം ഇവരോടും ഇവരുടെ കുടുംബ വിസയില്‍ കഴിയുന്നവരോടും രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഭൂരിഭാഗവും ലബനീസുകാരാണ്. യമന്‍, സിറിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.

നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുള്ളവരോ അല്ലെങ്കില്‍ അതിന്റെ നേതാക്കളുമായി അടുത്ത കുടുംബ ബന്ധമുള്ളവരോ ആണ് ഇവരില്‍ ചിലര്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയില്‍ മുമ്പ് പ്രതിയായിട്ടുള്ളവരാണ് മറ്റുള്ളവര്‍. രാജ്യ സുരക്ഷക്ക് ഭീഷണിയായ യാതൊരു പ്രവര്‍ത്തനങ്ങളും കുവൈത്തിന്റെ മണ്ണില്‍ അനുവദിക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

 

Latest