Connect with us

Ongoing News

കോഴിക്കോട് മരിച്ച 12കാരന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത വേണം

Published

|

Last Updated

തിരുവനന്തപുരം |  കോഴിക്കോട് മരിച്ച് പന്ത്രണ്ട് വയസുകാരന് നിപ സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

രാത്രി വളരെ വൈകിയാണ് പരിശോധന ഫലം വന്നത് . തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നു. പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ക്ക് രോഗലക്ഷണങ്ങളില്ല.

കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണു നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണട്്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Latest