Ongoing News
ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്വർ എയർവേയ്‌സ്
ഈ മാസം 31ന് മുന്പ് ബുക്ക് ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന പാക്കേജുകൾക്കാണ് ഇളവ്.
ദോഹ | അവധിക്കാലം പ്രമാണിച്ച് യാത്രക്കാർക്ക് വിമാനടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്വർ എയർവേയ്‌സ്. സമ്മർ സേവിംഗ്സ് ഓഫറിന്റെ ഭാഗമായാണിത്. ഈ മാസം 31ന് മുന്പ് ബുക്ക് ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന പാക്കേജുകൾക്കാണ് ഇളവ്.
എട്ടിന് മുന്പ് ബുക്കിംഗ് സ്ഥിരീകരിച്ചാൽ പരിമിത സമയത്തേക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. QRHIS500 എന്ന പ്രമോ കോഡ് ഉപയോഗിച്ച് ദോഹയിൽ നിന്ന് ജി സി സി രാജ്യങ്ങളിലെവിടേക്കും യാത്ര ചെയ്യാൻ ടിക്കറ്റിന് 500 ഖത്വർ റിയാലിന്റെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ ലഭിക്കാൻ ഒക്ടോബർ 31ന് മുമ്പായി യാത്ര ചെയ്യണം.
---- facebook comment plugin here -----