Connect with us

Organisation

കേരളയാത്ര ;സ്വീകരണ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന കര്‍മ്മ സാമയികം പദ്ധതികള്‍ക്ക് സമാപനം കുറിച്ചാണ് കേരള യാത്ര സംഘടിപ്പിച്ചിട്ടുള്ള

Published

|

Last Updated

പത്തനംതിട്ട | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തുന്ന കേരളയാത്രയുടെ പത്തനംതിട്ട ജില്ലാ സ്വീകരണ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു.,മനുഷ്യര്‍ക്കൊപ്പം’എന്ന പ്രമേയത്തില്‍ 2026 ജനുവരി ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന കേരളയാത്ര തിരുവന്തപുരത്ത് 17ന് സമാപിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.അബ്ദുല്‍ കരീം സഖാഫി ഇടുക്കി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു.ഡോ.അലി അല്‍ ഫൈസി ചെയര്‍മാനായും സലാഹുദ്ദീന്‍ മദനി ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. ഡോ.അലി അല്‍ ഫൈസി,സയ്യിദ് ബാഫഖ്‌റുദ്ധീന്‍ ബുഖാരി,ഇസ്മായില്‍, സുലൈമാന്‍ ഹാജി നിരണം,അബ്ദുല്‍ സലാം സഖാഫി,മുഹമ്മദ് ഷിയാഖ് ജൗഹരി,സലാഹുദ്ദീന്‍ മദനി,മുഹമ്മദ് അന്‍സര്‍ ജൗഹരി എന്നീവര്‍ പ്രസംഗിച്ചു.

സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന കര്‍മ്മ സാമയികം പദ്ധതികള്‍ക്ക് സമാപനം കുറിച്ചാണ് കേരള യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

 

Latest