Kozhikode
കേരളയാത്ര: കോഴിക്കോട്ട് നാളെ ഹ്യൂമാനിറ്റി വാക്ക്; തുറാബ് തങ്ങൾ നയിക്കും
കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹ്യൂമാനിറ്റി വാക്ക് കോഴിക്കോട് ബീച്ചിൽ
കോഴിക്കോട് | സമസ്ത സെൻ്റിനറിയുടെ മുന്നോടിയായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാആത്ത് ആചരിച്ചുവരുന്ന കർമ്മകാലത്തിൻ്റെ സമാപനം കുറിച്ച് നടക്കുന്ന കേരളയാത്രയുടെ പ്രചാരണാർത്ഥം എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹ്യൂമാനിറ്റി വാക്ക് ഞായറാഴ്ച രാവിലെ കോഴിക്കോട് ബീച്ചിൽ നടക്കും.
ഇടിയങ്ങര ശൈഖ് മഖാം സിയാറത്തോടെ ആരംഭിക്കുന്ന വാക്കിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് മുല്ലക്കോയ തങ്ങൾ, സയ്യിദ് സ്വാലിഹ് ജിഫ്രി, സയ്യിദ് നൗഫൽ ബുഖാരി, അലവി സഖാഫി കായലം സംബന്ധിക്കും.
ബദവി മഖാം പരിസരത്ത് സമാപിക്കുന്ന പരിപാടിയിൽ പി വി അഹമദ് കബീർ സന്ദേശ പ്രഭാഷണം നടത്തും.
---- facebook comment plugin here -----



