Kerala
കേരള സര്‍വകലാശാല വി സി നിയമനം: ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്ക്കരിച്ചു
ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം | വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ, കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്ക്കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ പ്രതിനിധിയില്ലാതെയാണ് ഗവര്‍ണര്‍ കമ്മിറ്റി രൂപവത്ക്കരിക്കുന്നത്. ഗവര്‍ണറുടെയും യു ജി സിയുടെയും പ്രതിനിധികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്.
ഗവര്‍ണറുടെ പുതിയ നീക്കം സംസ്ഥാന സര്‍ക്കാറുമായി വീണ്ടുമൊരു ഏറ്റുമുട്ടലിനുള്ള ഒരുക്കങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ഗവര്‍ണറുടെ എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയായിരുന്നു.