Malappuram
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ആദര്‍ശ സമ്മേളനം പ്രൗഢമായി
കോട്ടപ്പടി സുന്നി മസ്ജിദ് പരിസരത്ത് നടന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു.

മലപ്പുറം കോട്ടപ്പടിയില്‍ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം| മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രൗഢമായി. കോട്ടപ്പടി സുന്നി മസ്ജിദ് പരിസരത്ത് നടന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. മതത്തില്‍ മായം കലര്‍ത്തി പാരമ്പര്യ ഇസ്ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ വാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തെ ദുരുപയോഗപ്പെടുത്തു ന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ അസീസ് സഖാഫി വെളളയൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി , കെ ടി ത്വാഹിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട്, എപി അന്‍വര്‍ സഖാഫി, പി പി മുജീബ് റഹ്മാന്‍ വടക്കെ മണ്ണ എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് അബൂബക്കര്‍ അല്‍ ഐദ്രൂസി, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ അസീസ് ഫൈസി, എ ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്‌റാഹീം ബാഖവി, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് കെ ഖാലിദ് സഖാഫി, ജനറല്‍ സെക്രട്ടറി പി എം അഹ്മദലി, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് ഹംസ ഫാളിലി എന്നിവര്‍ സംബന്ധിച്ചു.