Malappuram
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതൃ സംഗമം 24ന്
രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാ ആസ്ഥാനമായ വാദീസലാം ഓഡിറ്റോറിയത്തിലാണ് സംഗമം.

മലപ്പുറം | സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃ സംഗമം 24 ന് ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാ ആസ്ഥാനമായ വാദീസലാം ഓഡിറ്റോറിയത്തിലാണ് സംഗമം.
സംസ്ഥാന സെക്രട്ടറി കെ അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മെന്റര്‍ ജി അബൂബക്കര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എ പി ബശീര്‍ ചെല്ലക്കൊടി നേതൃത്വം നല്‍കും. സംഗമത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍, സോണ്‍ മെന്റര്‍മാര്‍ പ്രതിനിധികളായിരിക്കും.
ജില്ലാ കാബിനറ്റ് യോഗത്തില്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി കെ യു മൗലവി മോങ്ങം, കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ , അലവിക്കുട്ടി ഫൈസി എടക്കര, പി കെ എം ബശീര്‍ ഹാജി പടിക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ പി ജമാല്‍ കരുളായി, എ അലിയാര്‍ പങ്കെടുത്തു.