Kerala
വഖഫ് ഭേദഗതി നിയമത്തിനെതിരെ നിര്‍ണായക നീക്കവുമായി കേരള സര്‍ക്കാര്‍
നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കും

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിക്കൊണ്ടായിരിക്കും നിര്‍ണായ നീക്കം.
വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകള്‍ കേട്ടിരുന്നത്.
നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗണ്‍സില്‍, ബോര്‍ഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നേരത്തെ നല്‍കിയിരുന്നു.