Kerala
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയില്‍ വീട്ടില്‍ ബിജീഷിനെയാണ് അറസ്റ്റ് ചെയ്തത്.

അടൂര്‍ | രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്ന പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയില്‍ വീട്ടില്‍ ബിജീഷിനെയാണ് ഇന്നലെ കോഴിക്കോട് ചെറുവാടിയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നിന്നും പിടികൂടിയത്.
2024 ജൂണില്‍ ഇയാളുടെ വീട്ടില്‍ വച്ചാണ് ലൈംഗിക പീഡനത്തിന് കുട്ടിയെ ഇരയാക്കിയത്. കുട്ടിയുടെ മൊഴിപ്രകാരം ഈവര്‍ഷം ജനുവരി 30ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ഏനാത്തു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതിയുടെ വീട്ടില്‍ വച്ചായതിനാല്‍ എഫ് ഐ ആര്‍ ഏനാത്തു സ്റ്റേഷനിലേക്ക് കൈമാറി ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ബിജീഷ് ഏനാത്ത് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും, പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വെളിവായി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ അമൃതസിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.