National
തുര്‍ക്കിയുടെ മധുരവും വേണ്ട; ബേക്കറി ഉത്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യില്ല
ടര്‍ക്കിഷ് മെഷീനുകളും പാക്കിംഗ് വസ്തുക്കളും ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി | തുര്‍ക്കിയുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഇന്ത്യ. ബേക്കറി ഉത്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യില്ല. ഡ്രൈഫ്രൂട്ട്‌സ് ഇറക്കുമതി ഉള്‍പ്പെടെ നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ ബേക്കേഴ്‌സ് അസ്സോസിയേഷന്‍ തീരുമാനിച്ചു.
ബേക്കറി ഉത്പന്നങ്ങള്‍ക്കുള്ള ഡ്രൈഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടെന്നാണ് തീരുമാനം. കൂടാതെ ടര്‍ക്കിഷ് മെഷീനുകളും പാക്കിംഗ് വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് കമ്പനിയുടെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്രം റദ്ദാക്കിയിരുന്നു. വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന കമ്പനിയാണ് സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങള്‍ ജെ എന്‍ യുവും ജാമിഅ മില്ലിയയും റദ്ദാക്കിയിട്ടുണ്ട്.