Connect with us

Kerala

വൈദ്യുതാഘാതം; ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലുങ്കാന സ്വദേശി മരിച്ചു

തെലുങ്കാന മഹബുബ് നഗര്‍ ഗോപാല്‍ പേട്ട മണ്ഡല്‍ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലുങ്കാന സ്വദേശി വൈദ്യുതാഘാതമേറ്റ് മരിച്ചു. തെലുങ്കാന മഹബുബ് നഗര്‍ ഗോപാല്‍ പേട്ട മണ്ഡല്‍ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരിച്ചത്.

പമ്പയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് രണ്ടാം നമ്പര്‍ ഷെഡില്‍ വച്ച് കുടിവെള്ളം ക്രമീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പൈപ്പ് കണക്ഷനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ് ആര്‍ ബിനു, അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം എത്തി സി പി ആര്‍ നല്‍കി പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ക്ഷിക്കാനായില്ല.

ശ്രീ ബാലാജി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി വഴി എത്തിയ 40 അംഗ സംഘത്തില്‍ പെട്ട തീര്‍ഥാടകയാണ് ഭരതമ്മ.

 

Latest