Connect with us

Uae

യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ മികവ് വിളിച്ചോതി മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറം

ഫോറത്തില്‍ ഭാഗമായി 720 ലേറെ കമ്പനികള്‍. കൂടുതല്‍ യു എ ഇ ഉത്പന്നങ്ങള്‍ സ്റ്റോറുകളില്‍ അവതരിപ്പിച്ച് ലുലു.

Published

|

Last Updated

അബൂദബി | യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വ്യക്തമാക്കി മേക്ക് ഇറ്റ് ഇന്‍ ദി എമിേററ്റ്‌സ് ഫോറത്തിന് അബൂദബിയില്‍ തുടക്കമായി. ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തുകാട്ടുന്നതാണ്. 720 ലേറെ കമ്പനികള്‍ ഫോറത്തില്‍ പങ്കെടുക്കുന്നു. യു എ ഇയില്‍ നിന്നുള്ള 3800 ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഫോറത്തിലുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, സ്റ്റീല്‍, ആരോഗ്യം, ഐ ടി, ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള മുന്‍നിര കമ്പനികള്‍ മേക്ക് ഇറ്റ് ഇന്‍ ദി എമിേററ്റ്‌സ് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. കെസാദ് ഗ്രൂപ്പ്, എമിറേറ്റ്‌സ് സ്റ്റീല്‍, സിലാല്‍, എഡ്ജ് തുടങ്ങിയ വിവിധ കമ്പനികള്‍ ഏറ്റവും പുതിയ ഉത്പന്നങ്ങളും യു എ ഇയിലെ സേവന മികവും ഫോറത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

പ്രമുഖ റീട്ടെയ്ല്‍ ബ്രാന്‍ഡായ ലുലു ഗ്രൂപ്പും മികച്ച എക്‌സിബിറ്റര്‍ ലോഞ്ച് മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും വ്യക്തമാക്കുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി ലുലു സ്റ്റോറുകളില്‍ കൂടുതല്‍ വിപണി സാധ്യത ലുലു ഉറപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പുതിയ ഉത്പന്നങ്ങള്‍ മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തില്‍ അവതരിപ്പിച്ചു.

5000ത്തിലേറെ യു എ ഇ ഉത്പന്നങ്ങള്‍ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയാണെന്നും ലുലു റീട്ടെയ്ല്‍ സി ഇ ഒ. സെയ്ഫി രൂപാവാല പറഞ്ഞു. യു എ ഇയുടെ വിഷന്‍ 2031ന് കരുത്തേകുന്ന മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ക്യാമ്പയിനിന് പൂര്‍ണ പിന്തുണയാണ് ലുലു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലുലു റീട്ടെയ്ല്‍ ചീഫ് ഓപ്പറേറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം, ലുലു റീട്ടെയ്ല്‍ പ്രൈവറ്റ് ലേബല്‍സ് ഡയറക്ടര്‍ ഷമീം സൈനുല്‍ അബ്ദീന്‍, ലുലു മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറ്കടര്‍ വി നന്ദകുമാര്‍, അബൂദബി റീജ്യണ്‍ ഡയറക്ടര്‍ ടി അബൂബക്കര്‍, അല്‍ തയിബ് ഡയറക്ടര്‍ റിയാദ് ജബ്ബാര്‍ തുടങ്ങിയവരും ഭാഗമായി.

 

Latest