National
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി
സൈനിക നടപടികള്‍ അവസാനിപ്പിക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ്.

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സൈനിക നടപടികള്‍ അവസാനിപ്പിക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ്. വിഷയത്തില്‍ വിദേശകാര്യ തലത്തില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ല.
പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്ഥാനാണെന്നും മിസ്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിക്രം മിസ്രി പ്രതികരണവുമായി രംഗത്തെത്തിയത്.