Ongoing News
തിരുവനന്തപുരം സ്വദേശി അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍ (43) ആണ് മരിച്ചത്.

അബൂദബി | തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍ (43) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെങ്കിലും സുനീര്‍ ആശുപത്രിയില്‍ പോയില്ലെന്നാണ് വിവരം. മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ്.
ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കള്‍: റംസാന, ഫാത്തിമ, റിസ്വാന.
---- facebook comment plugin here -----