Connect with us

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന് സമ്മിശ്ര പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ഏല്‍പ്പിക്കുന്ന കടുത്ത സമ്മര്‍ദ്ദങ്ങളില്‍ നിന്നുകൊണ്ട് ക്ഷേമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റ് വിവിധ നികുതി വര്‍ധനയുടെ പേരിൽ വിമര്‍ശിക്കപ്പെട്ടു. ഭൂമിയുടെ ന്യായവില ഉയർത്തിയതും ഇന്ധന സെസ് ഏർപ്പെടുത്തിയതുമാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനവും തൊഴിൽ സംരംഭകവും നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കാൻ സർവ്വസൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ഒരു മെയ്‌ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്നതുൾപ്പെടെ സുപ്രധാനമായ തീരുമാനങ്ങളും ബജറ്റിലുണ്ട്. അതേസമയം, സാമൂഹ്യ, ക്ഷേമ പെൻഷനുകളിൽ ഇത്തവണ വർധനയില്ല.

 

വീഡിയോ കാണാം