Connect with us

Kerala

കരുവന്നൂർ ബേങ്ക് തട്ടിപ്പ്: എ സി മൊയ്തീൻ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകും

ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ

Published

|

Last Updated

തൃശൂർ | കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മുന്നിൽ ഹാജരാകും. നേരത്തെ രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. തുടർന്നാണ് സെപ്റ്റംബർ 11ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇ.ഡി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ എന്നിവരും നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചാണ് ഇവരെ ചോദ്യം ചെയ്യുക.

നാളെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

Latest