Connect with us

karakkonam case

കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസ്; ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

അഞ്ഞൂറ് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്

Published

|

Last Updated

കൊച്ചി | കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. കലൂരിലെ പി എം എല്‍ എ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ഞൂറ് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇ ഡി ഏറ്റെടുത്തത്.

സി എസ് ഐ സഭ മുന്‍ അധ്യക്ഷന്‍ ധര്‍മരാജ് റസാലം, ബെനറ്റ് എബ്രാഹം അടക്കം നാലു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രാഹിമിനെയും സി എസ് ഐ സഭ സെക്രട്ടറി ടി ടി പ്രവീണിനെയും ഇ ഡി നേരത്തെ പല തവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

Latest