Kerala
ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്

ഇടുക്കി | കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് ചേറ്റുകുഴി-കമ്പം മേട്ട് റോഡിലും ചേറ്റുകുഴി കൂട്ടാര്‍ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
---- facebook comment plugin here -----