Connect with us

local body election 2025

കാളികാവ് ബ്ലോക്ക്‌ പഞ്ചായത്ത്; ആഞ്ഞിലങ്ങാടി ഡിവിഷനിൽ പാർട്ടി ചിഹ്നത്തിൽ പരസ്പരം മത്സരിച്ച് സി പി എമ്മും സി പി ഐയും

സി പി എമ്മിന് വേണ്ടി കാപ്പിൽ യഅ്ഖൂബ് അരിവാൾ ചുറ്റിക നക്ഷത്രത്തിലും സി പി ഐക്ക് വേണ്ടി അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ തോരക്കാട്ടിൽ അബ്ദുൽ കബീറുമാണ് മത്സരിക്കുന്നത്.

Published

|

Last Updated

കാളികാവ് | ബ്ലോക്ക് പഞ്ചായത്തിൽ ആഞ്ഞിലങ്ങാടി ഡിവിഷനിൽ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സി പി എമ്മും സി പി ഐയും പരസ്പരം മത്സരിക്കുന്നു. സി പി എമ്മിന് വേണ്ടി കാപ്പിൽ യഅ്ഖൂബ് അരിവാൾ ചുറ്റിക നക്ഷത്രത്തിലും സി പി ഐക്ക് വേണ്ടി അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ തോരക്കാട്ടിൽ അബ്ദുൽ കബീറുമാണ് മത്സരിക്കുന്നത്.

എടപ്പറ്റ പഞ്ചായത്തിലെ ഏഴ്- പുതിയക്കോട്, എട്ട്- മൂനാടി, ഒന്പത്- ആഞ്ഞിലങ്ങാടി, പത്ത്- സ്രാമ്പിക്കൽകുന്ന്, 11- ചേരിപ്പറമ്പ്, 12- വെള്ളിയഞ്ചേരി, 13- പുല്ലുപറമ്പ്, 14- ഓലപ്പാറ, 15- പാതിരിക്കോട്, 16- കൊമ്പംകല്ല്, 17- പേഴുംതറ എന്നീ 11 വാർഡുകൾ ചേർന്നതാണ് ആഞ്ഞിലങ്ങാടി ഡിവിഷൻ.

ഇവിടെ രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും സി പി എമ്മും സി പി ഐയും പരസ്പരം മത്സരിക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് മുന്നണി തകർന്നത്. ബ്ലോക്കിലെ സി പി എമ്മിന് സ്വാധീനമുള്ള ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥിയായി സി പി ഐ യിലെ പെരുമ്പള്ളി ബാബു മത്സരിക്കുന്നുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനിൽ കോൺഗ്രസ്സിലെ എരൂത്ത് നാസർ യു ഡി എഫ് സ്ഥാനാർഥിയാണ്.
ബി ജെ പിക്ക് വേണ്ടി വീരാൻ അൻസാരി താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്.

Latest