Connect with us

Kerala

ജല്‍ജീവന്‍ മിഷന്‍ പദ്ധതി: കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് കേരളത്തിന് വിനയാകുമെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

പദ്ധതി നടത്തിപ്പിനായി കേന്ദ്ര ജല്‍ ശക്തി വകുപ്പ് ആവശ്യപ്പെട്ട തുകയില്‍ കേന്ദ്ര ധനവകുപ്പ് 46 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്.

Published

|

Last Updated

കോട്ടയം | ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് കേരളത്തിന് വിനയായി മാറുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജല്‍ജീവന്‍ കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചെങ്കിലും പദ്ധതി നടത്തിപ്പിനായി കേന്ദ്ര ജല്‍ ശക്തി വകുപ്പ് ആവശ്യപ്പെട്ട തുകയില്‍ കേന്ദ്ര ധനവകുപ്പ് 46 ശതമാനം വെട്ടിക്കുറച്ചിരിക്കു
കയാണ്. ആവശ്യപ്പെട്ട 2.79 ലക്ഷം കോടി രൂപയ്ക്ക് പകരം 1.51 ലക്ഷം കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

അഖിലേന്ത്യാടിസ്ഥാനത്തില്‍ 75 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കേരളം 33 ശതമാനം മാത്രമേ നടത്തിയിട്ടുള്ളൂ. പ്രവൃത്തികളുടെ നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്താണ്. പ്രവൃത്തിയെടുത്ത കരാറുകാര്‍ക്ക് 4,500 കോടിയുടെ കുടിശ്ശികയുമുണ്ട്.
കേന്ദ്രവും സംസ്ഥാനവും കൂടി 33,000 കോടിയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ കേരളത്തിന്റെ 44,500 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ.

കേന്ദ്രവിഹിതം കുറയുന്ന സാഹചര്യത്തില്‍ കേരളം പകുതിയിലേറെ തുക കണ്ടെത്തേണ്ടിവരും. എന്നാല്‍ 2025-26 വര്‍ഷത്തെ ബജറ്റില്‍ 560 കോടി രൂപ മാത്രമാണ് സംസ്ഥാനം വകയിരുത്തിയിട്ടുള്ളത്. 14 മാസത്തെ ബില്ലുകളാണ് ഇപ്പോള്‍ കൂടിശ്ശികയായിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്താന്‍ കരാറുകാരെ സര്‍ക്കാര്‍ അനുവദിക്കണം.

പണി പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ ജി എസ് ടി വിഹിതം കരാറുകാരന്‍ അടയ്ക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. പണി പൂര്‍ത്തിയായാലും സാങ്കേതികവും അല്ലാത്തതുമായ ഓഡിറ്റിംഗുകള്‍ക്ക് വിധേയമായി ബില്‍ തുക നിശ്ചയിക്കുന്നതിന് മാസങ്ങള്‍ വേണ്ടി വരും. ബില്‍ തുക കൃത്യമായി വ്യക്തമാക്കപ്പെടാതെ കരാറുകാരന് ഇ വോയ്‌സ് നല്‍കാനും സാധ്യമല്ല.

അതിനാല്‍ ബില്‍ തുക ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പിഴ കൂടാതെ ജി എസ് ടി അടയ്ക്കാന്‍ കരാറുകാരെ അനുവദിക്കണം. 2025 മാര്‍ച്ച് 31ന് കാലാവധി പൂര്‍ത്തിയാക്കിയ ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെയെങ്കിലും നീട്ടിനല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി റെജി ടി ചാക്കോ, ജില്ലാ പ്രസിഡന്റ് ഷാജി ഇലവത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest