Kerala
ബില്ല് തനിക്കെതിരാണോയെന്നത് വിഷയമല്ല; നിയമത്തിനെതിരാകരുത്: ഗവര്‍ണര്‍
ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനംമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനംമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടതാണ്.പക്ഷെ നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ല.
ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.നിയമസഭ പാസാക്കിയ ചാന്‍സിലര്‍ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല.ബില്ല് ആദ്യം പരിശോധിക്കട്ടെ.തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം.നിയമത്തിന് എതിരെ ആകരുത്.നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു