Connect with us

International

ദോഹ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ഓഫീസ്

പൂർണ്ണമായും ഇസ്റാഈൽ നടത്തിയ സ്വതന്ത്രമായ ഒരു നീക്കമെന്ന് അവകാശവാദം

Published

|

Last Updated

ടെൽ അവീവ് | ദോഹയിൽ നടന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്റാഈൽ. ഹമാസിന്റെ ഉന്നത നേതാക്കൾക്കെതിരെ നടന്ന ഈ ആക്രമണം പൂർണ്ണമായും ഇസ്റാഈൽ നടത്തിയ സ്വതന്ത്രമായ ഒരു നീക്കമായിരുന്നെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

“ഇന്നത്തെ ഈ നീക്കം ഹമാസിലെ പ്രധാന തീവ്രവാദികൾക്കെതിരെയുള്ള ഇസ്റാഈലിന്റെ പൂർണ്ണവും സ്വതന്ത്രവുമായ ഒരു ഓപ്പറേഷനാണ്. ഇത് ഇസ്റാഈൽ ആസൂത്രണം ചെയ്യുകയും, ഇസ്റാഈൽ നടപ്പാക്കുകയും ചെയ്ത ആക്രമണമാണ്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു” – നെതന്യാഹുവിന്റെ ഓഫീസ് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.

ഖത്തറിൽ എവിടെയൊക്കെ ആക്രമണം നടന്നു എന്ന് ഇസ്റാഈലി സൈന്യമോ നെതന്യാഹുവോ ഔദ്യോഗിക പ്രസ്താവനകളിൽ വ്യക്തമാക്കിയിട്ടില്ല.

Latest