യമനിലെ ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടേതല്ലെന്നു കൈയ്യൊഴിഞ്ഞ് ഇസ്റാഈല്‍.മുഴുവന്‍ ഇസിറാഈല്‍ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചെങ്കടലില്‍ വച്ച് ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടേതല്ലെന്നാണ് ഇസ്റാഈല്‍ പറയുന്നത്.ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്കു പുറപ്പെട്ട കപ്പലാണ് ചെങ്കടലില്‍ വെച്ച് ഹൂതികള്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പല്‍ ജപ്പാന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു വെന്നാണ്ഇസ്റാഈല്‍ പറയുന്നത്.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

