Kerala
അയ്യപ്പഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുകയാണോ; തിരുവഞ്ചൂർ രാധാകൃഷ്ണൻ
വനിതാ പ്രവേശനത്തെ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണന്നും തിരുവഞ്ചൂർ

കോട്ടയം|അയ്യപ്പഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുകയാണോ എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അയ്യപ്പഭക്തന്മാരെ രണ്ടാക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇഷ്ടപ്പെട്ട കേസുകൾ പിൻവലിക്കുന്നു. ബാക്കിയുള്ള കേസുകൾ നിലനിർത്തുന്നു. സർക്കാർ ഉത്തരവ് പ്രകാരം തീർപ്പാക്കാവുന്നതാണ്.
ഭക്തന്മാരായ അയ്യപ്പന്മാർക്ക് നേരത്തെ ഉണ്ടായ ക്ഷതം തീർക്കണമെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ പ്രവേശനത്തെ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണന്നും തിരുവഞ്ചൂർ കോട്ടയത്ത് ചോദിച്ചു.
---- facebook comment plugin here -----