Connect with us

Ongoing News

ഇറാനിയന്‍ തീര്‍ഥാടകര്‍ മദീനയിലെത്തി

85,450 തീര്‍ഥാടകരാണ് ഇറാനില്‍ നിന്ന് 2025 ലെ ഹജ്ജ് കര്‍മങ്ങള്‍ക്കായി എത്തിച്ചേരുന്നത്

Published

|

Last Updated

മദീന | ഇറാനില്‍ നിന്നുള്ള പ്രഥമ ഹജ്ജ് തീര്‍ഥാടക സംഘം പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. 85,450 തീര്‍ഥാടകരാണ് 2025 ലെ ഹജ്ജ് വേളയില്‍ ഇറാനില്‍ നിന്നെത്തുന്നത്. തീര്‍ഥാടകരെ സഊദിയിലെത്തിക്കുന്നതിനായി ദിവസവും 20 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ നൂതന സാങ്കേതിക ഉപകരണങ്ങളും മികച്ച ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കാര്യക്ഷമമാക്കാന്‍ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.