Connect with us

Business

ഇഖ്റ ഹോസ്പിറ്റല്‍ മണിപ്പാല്‍ അക്കാദമിയുടെ അംഗീകൃത ഗവേഷണ കേന്ദ്രം

ഗവേഷണപഠനം, സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ഇരുസ്ഥാപനങ്ങളും കൈകോര്‍ക്കും.

Published

|

Last Updated

കോഴിക്കോട് | മണിപ്പാല്‍ അക്കാദമി ഒഫ് ഹയര്‍ എജ്യൂക്കേഷന്റെ (മാഹെ) ഗവേഷണ കേന്ദ്രമായി കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന് അംഗീകാരം ലഭിച്ചു. മണിപ്പാല്‍ അക്കാദമിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഇതോടെ മണിപ്പാല്‍ അക്കാദമിയുടെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇഖ്റ ഹോസ്പിറ്റലില്‍ വെച്ച് വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താൻ സാധിക്കും. ഗവേഷണപഠനം, സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ഇരുസ്ഥാപനങ്ങളും കൈകോര്‍ക്കും.

ഇഖ്റ ഹോസ്പിറ്റലിലെ ഗവേഷണങ്ങള്‍ക്ക് നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്റെ (സിറോ) അംഗീകാരമുണ്ട്. കോഴിക്കോട് ഐ.സി.എ.ആര്‍ – ഐ.ഐ.എസ്.ആര്‍, കോഴിക്കോട് സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളുമായും ഇഖ്റ ഹോസ്പിറ്റല്‍ ഗവേഷണരംഗത്ത് സഹകരിക്കുന്നുണ്ട്.

Latest