Connect with us

HEAVY RAIN ALERT

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മാത്രം

Published

|

Last Updated

തിരുവനന്തപുരം ‌ സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിതീവ്ര മഴക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുമാണള്ളത്. സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള അതിതീവ്ര മഴയുടെ ഭീഷണി ഒഴിയുന്നതായാണ് വിവരം. എന്നാല്‍ തീവ്രമഴ മലയോര മേഖലകളിലടക്കം തുടരുമെന്നും ജാഗ്രതാ നിര്‍ദേശം വേണമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ടിടത്ത് യെല്ലോ അലേര്‍ട്ടുമാണുള്ളത്. വെള്ളിയാഴ്ചവരെ കനത്ത മഴയുണ്ടാകുമെന്നും ഇതിന് ശേഷം മഴ കുറയുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.

അതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് ഒരു മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ മാത്രം  ഏഴ് പേരാണ്  മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇപ്പോല്‍ നടക്കുന്ന മന്ത്രിസഭാ യോഗം വിലയിരുത്തുകയാണ്. ഓണ്‍ലൈന്‍ ആയാണ് യോഗം നടക്കുന്നത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്ലൈനായി യോഗം ചേരുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും. അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്ന്നതും, കൂടുതല്‍ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

---- facebook comment plugin here -----

Latest