From the print
പ്രവാസി ഐ ഡി കാര്‍ഡുകളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി
പ്രവാസി രക്ഷാ ഇന്‍ഷ്വറന്‍സ് പോളിസിയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷത്തുക രണ്ട് ലക്ഷം രൂപയെന്നത് മൂന്ന് ലക്ഷം രൂപയാക്കിയും വര്‍ധിപ്പിച്ചു.

തിരുവനന്തപുരം | നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ ആര്‍ കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ്‌ഐ ഡി കാര്‍ഡ് എന്നിവയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷത്തുക അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാല് ലക്ഷം രൂപയായിരുന്നു.
പ്രവാസി രക്ഷാ ഇന്‍ഷ്വറന്‍സ് പോളിസിയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷത്തുക രണ്ട് ലക്ഷം രൂപയെന്നത് മൂന്ന് ലക്ഷം രൂപയാക്കിയും വര്‍ധിപ്പിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ഇനി മുതല്‍ പ്രവാസി രക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കും.
മെഡിക്കല്‍ കോഴ്സുകളിലേക്ക് എന്‍ ആര്‍ ഐ സീറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായി നോര്‍ക്ക പ്രവാസി ഐ ഡി കാര്‍ഡ് സമര്‍പ്പിക്കാമെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.