Connect with us

Editors Pick

ഇൻസ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്‌സ്' ഫീച്ചർ ഇനി വാട്സ്ആപ്പിലും

വാട്ട്‌സ്ആപ്പ് 'ഡിസപ്പിയറിങ് ചാറ്റ്സ്' ഫീച്ചറിലും മാറ്റങ്ങൾ വരും. നിലവിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയാണ് ചാറ്റുകൾ അപ്രത്യക്ഷമാവാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് ഒരു മണിക്കൂർ അല്ലെങ്കിൽ 12 മണിക്കൂർ പോലുള്ള ചെറിയ സമയപരിധികളും ഈ ഫീച്ചറിൽ ഉൾപ്പെടുത്താൻ വാട്ട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്.

Published

|

Last Updated

വാഷിംഗ്ടൺ | വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രചാരത്തിലുള്ള ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ ഇനി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാകും. ഇത് വഴി നിങ്ങൾക്ക് ഇഷ്ടമുള്ള സുഹൃത്തുക്കളുമായി മാത്രം സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കുവെക്കാൻ സാധിക്കും. നിലവിൽ, ഈ ഫീച്ചർ ഐഒഎസ് ബീറ്റാ പതിപ്പ് 25.23.10.80-ൽ പരീക്ഷിച്ചുവരുന്നതായി ‘വാബീറ്റാഇൻഫോ’ റിപ്പോർട്ട് ചെയ്യുന്നു.

ഇൻസ്റ്റഗ്രാമിലേതിന് സമാനമായി, വാട്ട്‌സ്ആപ്പിൽ ‘ക്ലോസ് ഫ്രണ്ട്സ്’ എന്ന പേരിൽ ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഈ ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ നിങ്ങൾ പങ്കുവെക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാൻ സാധിക്കൂ. ഈ ഫീച്ചർ ഉപയോഗിച്ച് സ്റ്റാറ്റസ് ഇടുമ്പോൾ, അത് മറ്റ് കോൺടാക്റ്റുകൾക്ക് കാണാൻ കഴിയില്ല.

നിലവിൽ സ്റ്റാറ്റസ് പങ്കുവെക്കാൻ ‘My Contacts’, ‘My Contacts Except’, ‘Only Share With’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ഇതിന് പുറമെയായിരിക്കും ‘ക്ലോസ് ഫ്രണ്ട്സ്’ എന്ന പുതിയ ഓപ്ഷൻ ലഭ്യമാകുക. ഈ ഫീച്ചർ വരുമ്പോൾ ‘Only Share With’ എന്ന ഓപ്ഷന്റെ കൂടുതൽ വിപുലീകരിച്ച രൂപമായിരിക്കും ‘ക്ലോസ് ഫ്രണ്ട്സ്’.

ഈ ഫീച്ചർ സജീവമാക്കിയ ശേഷം നിങ്ങൾ സ്റ്റാറ്റസ് ഇട്ടാൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന്റെ ചുറ്റും ഒരു പ്രത്യേക നിറത്തിലുള്ള വളയം പ്രത്യക്ഷപ്പെടും. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണാൻ അനുവാദമുള്ള ആളുകൾക്ക് മാത്രമേ ഈ വളയം കാണാൻ കഴിയൂ. ഈ ഫീച്ചർ പരീക്ഷണം പൂർത്തിയാക്കി അടുത്ത ആഴ്ചകളിൽ തന്നെ എല്ലാവർക്കും ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചാറ്റുകൾ വേഗത്തിൽ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ

വാട്ട്‌സ്ആപ്പ് ‘ഡിസപ്പിയറിങ് ചാറ്റ്സ്’ ഫീച്ചറിലും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. നിലവിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയാണ് ചാറ്റുകൾ അപ്രത്യക്ഷമാവാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് ഒരു മണിക്കൂർ അല്ലെങ്കിൽ 12 മണിക്കൂർ പോലുള്ള ചെറിയ സമയപരിധികളും ഈ ഫീച്ചറിൽ ഉൾപ്പെടുത്താൻ വാട്ട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്. ഇത് കൂടുതൽ സൗകര്യപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.

Latest