Connect with us

Techno

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പന ആരംഭിച്ചു

വെറും 6,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്‍ഫിനിക്‌സ് ഇപ്പോള്‍ വില്‍ക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| നിരവധി ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്ന ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്‌സ്. കമ്പനി ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ഫോണിന്റെ വില്‍പനയും ആരംഭിച്ചു. ലോഞ്ച് ഓഫര്‍ പ്രമാണിച്ച് വെറും 6,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്‍ഫിനിക്‌സ് ഇപ്പോള്‍ വില്‍ക്കുന്നത്.

90 എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസിലുള്ളത്. ഡിസ്‌പ്ലേയുടെ മുകളിലായി ഒരു പഞ്ച് ഹോള്‍ ഡിസൈനും കമ്പനി ഫോണിന് നല്‍കിയിട്ടുണ്ട്. ഈ പഞ്ച് ഹോളിലാണ് ഫോണിന്റെ ഫ്രണ്ട് കാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോണില്‍ 50 എംപി ഡ്യുവല്‍ എഐ റിയര്‍ കാമറ സംവിധാനമുണ്ട്. കാമറകള്‍ക്കൊപ്പം ഒരു എല്‍ഇഡി ഫ്‌ലാഷ്‌ലൈറ്റും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപിയുടെ ഫ്രണ്ട് കാമറയാണ് ഇന്‍ഫിനിക്‌സ് ഒരുക്കിയിരിക്കുന്നത്.

മീഡിയടെക് ഹീലിയോ ജി36 ഒക്ടാ-കോര്‍ പ്രൊസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ്ങും ഈ ഫോണില്‍ പിന്തുണയ്ക്കുന്നുണ്ട്. 8 ജിബി വരെ റാമും ഫോണിന് വാഗ്ദാനം ചെയ്യുന്നു. 128 ജിബി വരെ ഫോണിന് സ്റ്റോറേജ് ലഭ്യമാണ്. ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി ഫോണിന്റെ സ്റ്റോറേജ് 2 ടിബി വരെയാക്കി ഉയര്‍ത്താനും സാധിക്കും.

ആന്‍ഡ്രോയിഡ് 13-ല്‍ ആണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പന ആരംഭിച്ചിരിക്കുന്ന്. വിവിധ ബേങ്ക് ഓഫറുകളുടെ സഹായത്താല്‍ ഈ ഫോണ്‍ 6,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

 

 

 

Latest