Connect with us

International

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയില്‍ മര്‍ദ്ദനമേറ്റ ഇന്ത്യന്‍ വംശജന്‍ മരിച്ചു

.കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Published

|

Last Updated

ഒട്ടാവ  | കാനയില്‍ കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ബിസിനസുകാരന്‍ അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് കാനഡയിലെ എഡ്മോണ്ടണിലായിരുന്നു സംഭവം.സംഭവത്തില്‍ കൈല്‍ പാപ്പിന്‍ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 19ന് കാമുകിയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം കാറിനടുത്തെത്തിയ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു സാഗൂ കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയും സാഗൂവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest