Connect with us

Kerala

പി എം ശ്രീ പദ്ധതി: കരാറില്‍ നിന്നും പിന്‍മാറാനാകുമോയെന്ന് അറിയില്ല; കേരളം നല്‍കുന്ന കത്തിന് കടലാസിന്റെ വില മാത്രം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെ

Published

|

Last Updated

തിരുവനന്തപുരം |  പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാറില്‍ നിന്ന് പിന്മാറാന്‍ കേരളം കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കരാറില്‍ നിന്ന് പിന്മാറാനുള്ള നീക്കം കാപട്യമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കരാറില്‍ നിന്നും പിന്‍മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2023-ല്‍ എന്‍ഇപി നടപ്പാക്കിയിട്ടുണ്ട്. ആഗോള സിലബസെന്ന് പറഞ്ഞാണ് അന്ന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയത്. വിസിമാരുടെ യോഗത്തില്‍ ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. പി എം ശ്രീ ചൈനീസ് സിലബസെന്ന് പറഞ്ഞു നടപ്പാക്കട്ടെയെന്നും ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.
ം ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. കരാറില്‍ നിന്ന് പിന്മാറില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും ഇത് സംബന്ധിച്ച കത്ത് കേന്ദ്രത്തിന് നല്‍കുക

 

---- facebook comment plugin here -----

Latest