National
ഏഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തരുത്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ആദിത്യ താക്കറെ
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച കത്തില്‍ രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

മുംബൈ | ഏഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തരുതെന്ന ആവശ്യവുമായി മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. ഇക്കാര്യമുന്നയിച്ച് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യയ്ക്ക് അദ്ദേഹം കത്തയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച കത്തില്‍ രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ബി സി സി ഐക്കെതിരെ ആദിത്യ താക്കറെ ആഞ്ഞടിച്ചു. ബി സി സി ഐയുടെ പണത്തിനുള്ള അത്യാര്‍ത്തിയാണ് ഇതിനു പിന്നില്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ലോകത്തോട് കേന്ദ്ര സര്‍ക്കാര്‍ ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, സായുധ സേനയുടെ ത്യാഗത്തിന് മുകളില്‍ വരുന്ന തരത്തിലാണ് ബി സി സി ഐയുടെ പണത്തിനായുള്ള അത്യാഗ്രഹമെന്നും ആദിത്യ പറഞ്ഞു.
സെപ്തംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 14നാണ് ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടുക.