National
വനിത ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി.

ന്യൂഡല്‍ഹി | വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. പാകിസ്താനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനില്‍ക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3 (14.1 ഓവര്‍).
31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ഷഫാലി വര്‍മ 29 പന്തില്‍ 40 റണ്‍സെടുത്തു.
---- facebook comment plugin here -----