Connect with us

Kasargod

സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

എക്സിക്യൂട്ടിവ് അംഗം ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര പതാക ഉയര്‍ത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രഭാഷണം നടത്തി.

Published

|

Last Updated

ദേളി | രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സഅദിയ്യ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടത്തി. എക്സിക്യൂട്ടിവ് അംഗം ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര പതാക ഉയര്‍ത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനും വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്കും സ്ഥാപന മേധാവികളും അധ്യാപകരും നേതൃത്വം നല്‍കി.

ഐക്യവും മതേതരത്വവും സംരക്ഷിക്കാന്‍ സ്ഥാപനങ്ങളില്‍ പ്രതിജ്ഞയെടുത്തു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്മദലി ബണ്ടിച്ചാല്‍, ശറഫുദ്ധീന്‍ സഅദി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഫാറൂഖ് സഖാഫി എരോല്‍, എം ടി പി അബ്ദുല്ല മൗലവി, ഖലീല്‍ മാക്കോട്, യൂസുഫ് സഖാഫി അയ്യങ്കേരി സംബന്ധിച്ചു.

 

Latest