Kozhikode
കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
വായനശാലാ വൈസ് പ്രസിഡന്റും മുതിര്‍ന്ന ലൈബ്രറി പ്രവത്തകനുമായ ടി ഗംഗാധരന്‍ പതാക ഉയര്‍ത്തി.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായനശാലാ വൈസ് പ്രസിഡന്റും മുതിര്‍ന്ന ലൈബ്രറി പ്രവത്തകനുമായ ടി ഗംഗാധരന്‍ പതാക ഉയര്‍ത്തി.
നഴ്‌സറി വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ‘ചങ്ങാതിക്ക് ഒരു തൈ’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവര്‍ത്തകരും വൃക്ഷത്തൈകള്‍ പരസ്പരം കൈമാറി.
എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തി. ചടങ്ങില്‍ കുണ്ടൂപ്പറമ്പ് ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.
വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും നഴ്‌സറി പ്രിന്‍സിപ്പല്‍ സൗജ റഫീഖ് നന്ദിയും പറഞ്ഞു.