Connect with us

Kozhikode

നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.

Published

|

Last Updated

നോളജ് സിറ്റി | രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.

അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോള്‍ ‘വികസിത് ഭാരത്’ എന്നതിന് പകരം ‘ഡിവൈഡഡ് ഭാരത്’ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഡോ. അബ്ദുസ്സലാം മുഹമ്മദ് പറഞ്ഞു. സമൂഹത്തെ പൂര്‍ണമായി സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരേഡ്, മധുര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി എ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ ഡോ. നിസാം റഹ്മാന്‍, ശബീറലി ഇല്ലിക്കല്‍, എ കെ അബ്ദുല്‍ ഗഫൂര്‍ , ഡോ. മുജീബ് റഹ്മാന്‍, മുഹ് യിദ്ധീന്‍ ബുഖാരി, ഡോ. യു കെ ഹാഫിസ് മുഹമ്മദ് ശരീഫ്, ഡോ. പി വി ശംസുദ്ദീന്‍, അലിക്കുഞ്ഞി ദാരിമി, ഹബീബുറഹ്മാന്‍, ഹംസ അഞ്ചുമുക്കില്‍ സംബന്ധിച്ചു.

 

Latest