Connect with us

Kerala

കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണം; പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ

Published

|

Last Updated

തിരുവനന്തപുരം | പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ. ലിറ്ററിന് ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ആണ് ആവശ്യമുന്നയിച്ച് സര്‍ക്കാറിനെ സമീപിച്ചത്. വില വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പു മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

നിലവില്‍ 45 മുതല്‍ 50 രൂപ വരെ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നുണ്ടെന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലിത്തീറ്റ വില കുതിച്ചു കയറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുന്നതിന് ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.