Connect with us

the archer killed

നോര്‍വെയില്‍ അഞ്ച് പേരെ യുവാവ് അമ്പെയ്ത് കൊന്നു

അക്രമി അറസ്റ്റില്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ പോലീസ്

Published

|

Last Updated

ഓസ്ലൊ | നോര്‍വേയുടെ വിവിധ ഭാഗങ്ങളിള്‍ അഞ്ച് പേരെ യുവാവ് അമ്പെയ്ത് കൊന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അക്രമി അറസ്റ്റിലായതായാണ് വിവരം. തലസ്ഥാനമായ ഓസ്ലോയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ കോംഗ്‌സ്‌ബെര്‍ഗിന്റെ വിവിധ ഇടങ്ങളിലാണ് അമ്പും വില്ലും ഉപയോഗിച്ച് യുവാവ് ആക്രമണം നടത്തിയത്.ആക്രമണം നടത്താനുള്ള പ്രേരണയെന്താണെന്ന് അജ്ഞാതമാണ്. ഭീകരാക്രമണ സംശയം പോലീസ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ബുധനാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം.

 

 

---- facebook comment plugin here -----

Latest