Kerala
കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു
സരസ്വതി അമ്മയുടെ കൈകള്‍ രണ്ടും കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നു
കൊല്ലം | കൊട്ടാരക്കരയില്‍ 50കാരിയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കല്‍ സ്വദേശിനി സരസ്വതി അമ്മയാണ് കൊല്ലപ്പെട്ടത്.കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സരസ്വതി അമ്മയുടെ കൈകള്‍ രണ്ടും കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തന്നതില്‍ വ്യക്തത വന്നിട്ടില്ല.
ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലുമാണ്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വര്‍ഷമാണ് ജോലിയില്‍നിന്ന് വിരമിച്ചത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



