Kerala
അടിമാലിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്

ഇടുക്കി| അടിമാലിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പ് ഭര്‍ത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മില്‍ സ്ഥിരമായി വാക്കുതര്‍ക്കമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വീടിന് തൊട്ടടുത്ത സ്ഥാപനത്തിലാണ് പത്രോസും സാറാമ്മയും ജോലി ചെയ്തിരുന്നത്. സമയമായിട്ടും ഇരുവരും ജോലിക്കെത്താതായതോടെ സ്ഥാപന ഉടമ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സാറാമ്മയെ വെട്ടേറ്റ നിലയിലും പത്രോസിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്. സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)