Uae
മനുഷ്യരും എ ഐയും: ലോകത്തിലെ ആദ്യ വർഗീകരണ സംവിധാനം ദുബൈയിൽ
ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ സംവിധാനമാണിത്.

ദുബൈ|ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ സംവിധാനമാണിത്.
ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവയിൽ മനുഷ്യരും യന്ത്ര ഇന്റലിജൻസും തമ്മിലുള്ള സഹകരണത്തിന്റെ നിലവാരം സംബന്ധിച്ച സുതാര്യത വർധിപ്പിക്കുന്നതിനായി ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്തതാണ് ഈ സംരംഭമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ഉത്തരവാദിത്തമുള്ള നവീനതയുടെ തത്വങ്ങൾ സ്ഥാപിക്കുന്നതിലും എല്ലാവർക്കും അവസരങ്ങൾ നൽകുന്നതിലൂടെയും ഭാവിയിലേക്കുള്ള വിവിധ മേഖലകളുടെ സന്നദ്ധത വർധിപ്പിക്കുന്നതിലൂടെയും ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അവസരം ഒരുക്കും.
“ലോകമെമ്പാടുമുള്ള എല്ലാ ഗവേഷകരോടും ഉള്ളടക്ക സ്രഷ്ടാക്കളോടും സ്ഥാപനങ്ങളോടും ഈ പുതിയ വർഗീകരണത്തിൽ നിന്ന് പ്രയോജനം നേടാനും അത് ഉത്തരവാദിത്തത്തോടെയും ആളുകൾക്ക് പ്രയോജനകരമായ രീതിയിലും ഉപയോഗിക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു.’ കിരീടാവകാശി പറഞ്ഞു.