Kerala
ഹണി ട്രാപ്പ്; യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍
മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് | ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് മടവൂരിലാണ് സംഭവം നടന്നത്. യുവാവുമായി അടുപ്പം സ്ഥാപിക്കുകയും മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി 1.35 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
യുവാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
---- facebook comment plugin here -----