Connect with us

First Gear

ഷൈന്‍ 125 മോട്ടോര്‍സൈക്കിളിന് പ്രത്യേക ഓഫറുകളുമായി ഹോണ്ട

ഓഫര്‍ 2022 മാര്‍ച്ച് 31 വരെ മാത്രമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഷൈന്‍ 125 മോട്ടോര്‍സൈക്കിളിന് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ. ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് മാര്‍ച്ച് മാസം ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഈ പരിമിതകാല ഓഫറിന് കീഴില്‍ ഷൈന്‍ 125 ബൈക്ക് വാങ്ങുന്നവര്‍ക്ക് 5,999 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, അഞ്ച് ശതമാനം ക്യാഷ്ബാക്ക് (5,000 രൂപ വരെ), അല്ലെങ്കില്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. ഓഫര്‍ 2022 മാര്‍ച്ച് 31 വരെ മാത്രമാണ്.

മിനിമം ഇടപാട് തുകയായ 30,000 രൂപയ്ക്ക് മാത്രമാകും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ബാധകമാവുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇഎംഐ ഇടപാടുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ സാധുതയുള്ളൂ. ഹോണ്ട ജോയ് ക്ലബ് ലോയല്‍റ്റി അംഗത്വം വാങ്ങുമ്പോള്‍ 5 ലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഹോണ്ട ഷൈന്‍. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ 2022 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ ഒരു കോടി യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും കൈവരിച്ചിരുന്നു. ബിഎസ്-വിഐ കംപ്ലയിന്റ് ഹോണ്ട ഷൈന്‍ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. അതില്‍ മോട്ടോര്‍സൈക്കിളിന്റെ ഡ്രം വേരിയന്റിന് 74,442 രൂപയും ഡിസ്‌ക് പതിപ്പിന് 78,842 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

 

---- facebook comment plugin here -----

Latest