Connect with us

Heavy rain

കനത്ത മഴ: വ്യാപകനാശനഷ്ടം- ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതിരപ്പിള്ളി, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് എങ്ങും പരക്കെ മഴ തുടരുന്നു. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണും മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു. തൃശൂരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റില്‍ വന്‍നാശനഷ്ടമാണുണ്ടായത്. അതിരപ്പിള്ളി, മലക്കപ്പാറ ഭാഗങ്ങളിലേക്ക് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നും മലയോര മേഖലകളില്‍ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയും തൃശൂര്‍ ജില്ലയിലുമാണ് മുന്നറിയിപ്പ്.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. വടക്കന്‍ ഒഡിഷക്ക് മുകളിലുള്ള ന്യൂനമര്‍ദ്ദമാണ് വ്യാപക മഴക്ക് കാരണമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.