National
ഡല്‍ഹിയിലെ കനത്ത മഴ:കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഗതാഗത കുരുക്കിൽപെട്ടു
മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും പത്ത് മിനിറ്റോളം ഗതാഗതകുരുക്കില്‍ അകപ്പെട്ടു.

ന്യൂഡല്‍ഹി| കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഡല്‍ഹിയില്‍ ഗതാഗത കുരുക്കില്‍പ്പെട്ടു.സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം. ഇന്നലെ മുതല്‍ പെയ്ത അതിശക്തമായ മഴയെ തുടര്‍ന്നാണ് ഡല്‍ഹി ഐടിഒയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും പത്ത് മിനിറ്റോളം ഗതാഗതകുരുക്കില്‍ അകപ്പെട്ടു.
ഡല്‍ഹിയിലെ സുര്‍ജിത് ഭവനില്‍ ഇന്ന് ആരംഭിച്ച സിപിഎം കേന്ദ്രകമ്മിറ്റി യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം യോഗം വിലയിരുത്തും.
കനത്തെ മഴയെ തുടര്‍ന്ന് ഇന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്.
#WATCH | A car submerged in water and roads heavily flooded due to continuous downpour in Delhi
(Visuals from Minto Road) pic.twitter.com/reJQPlzfbQ
— ANI (@ANI) June 28, 2024